Friday, March 21, 2014

ബൈ ബൈ ചൊല്ലു വാട്ട്സാപ്പിനും ടെലെഗ്രാമിനും


ബൈ ബൈ ചൊല്ലു വാട്ട്സാപ്പിനും ടെലെഗ്രാമിനും സ്വാഗതമേകാം ടോക് റേയ്ക്ക് വാട്ട്സാപ്പിനും ടെലെഗ്രാമിനും യദാര്‍ത്ഥ പ്രതിയോഗിയിതാ രംഗത്തെത്തിയിരിക്കുന്നു.അവന്റെ പേരാണു ടോക്ക് റേ

എന്താണു ടോക്ക് റേയുടെ പ്രത്യേകത എന്ന്‍ അറിയണ്ടേ ? വാട്ട്സാപ്പിലും ടെലെഗ്രാമിലും ഇല്ലാതിരുന്നത് എന്താണോ അതു ടോക്ക് റേയില്‍ ഉണ്ട്,അതെന്താണെന്ന്‍ മനസ്സിലായില്ല അല്ലേ ? ടോക്ക് റേ എന്ന പേരില്‍ തന്നെ അത് മനസ്സിലാക്കാം,അതായത് കാള്‍ ചെയ്യാം

ഇനിയുമുണ്ട് ചില പ്രത്യേകതകള്‍ കൂടി,അതെന്താണെന്ന്‍ മനസ്സിലാക്കാം,നമ്മള്‍ ഒരാളെ കാള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമുക്ക് നമ്മുടെ മറ്റു കൂട്ടുകാരെക്കൂടി ആ കാളിലേക്ക് കൊണ്ടുവന്ന്‍ ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ (കോണ്‍ഫറന്‍സ്) ചെയ്യാന്‍ സാധിക്കും, മറ്റൊരു പ്രത്യേകത വീഡിയോ കോള്‍ ഇല്ല എങ്കിലും ഓപ്ഷന്‍സില്‍ നിന്നും ഫേസ്ചാറ്റ് ഓണ്‍ ആക്കിയാല്‍ നമ്മള്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുംബോള്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രം വരുന്നയിടത്ത് ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ആ സമയത്തെടുക്കുന്ന ചിത്രം ആട്ടൊമാറ്റിക്കായി വരുമെന്നതാണു,

ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായില്ലേ ? സുക്കര്‍ബര്‍ഗ് വാട്ട്സാപ്പ് ഏറ്റെടുത്ത സമയം ശരിയല്ല എന്നു എനിക്കു തോന്നാനും ജ്ഞാനപ്പാന ഓര്‍ക്കാനും എല്ലാം കാരണം ഈ ടോക്ക് റേ ആണു, നിങ്ങള്‍ക്ക് ടോക്ക് റേ വേണമെങ്കില്‍ GOOGLE PLAY STORIL POYI INGANE ADIKKU Talkray - Free Calls and Text